Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Related Documents

എപ്സ്റ്റീന്‍ ഫയലില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട രേഖകള്‍ അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ല്‍ഹി: കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ചി​​​ല രേ​​​ഖ​​​ക​​​ള്‍ ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നു​​​ശേ​​​ഷം അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്. ഇ​​​ന്ത്യ​​​യു​​​ടെ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ളു​​​ള്ള കു​​​റ​​​ഞ്ഞ​​​ത് 60 ഫ​​​യ​​​ലു​​​ക​​​ളെ​​​ങ്കി​​​ലും ക​​​രാ​​​റി​​​നു​​​ശേ​​​ഷം അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ​​​ വ​​​ക്താ​​​വ് പ​​​വ​​​ന്‍ ഖേ​​​ര ആ​​​രോ​​​പി​​​ച്ചു.

യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ള്ള എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ആ​​​റി​​​ന് ‘ഇ​​​ന്ത്യ’ എ​​​ന്നു സെ​​​ര്‍ച്ച് ചെ​​​യ്യു​​​മ്പോ​​​ള്‍ 484 പേ​​​ജു​​​ക​​​ളു​​​ടെ ഫ​​​യ​​​ലു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും ഓ​​​രോ പേ​​​ജി​​​ലും പ​​​ത്തു രേ​​​ഖ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും പ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ള്‍ നി​​​ങ്ങ​​​ള്‍ ഇ​​​തേ കാ​​​ര്യം തെ​​​ര​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 478 പേ​​​ജു​​​ക​​​ളേ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ഇ​​​തി​​​ന​​​ര്‍ഥം ഏ​​​ക​​​ദേ​​​ശം 60 ഫ​​​യ​​​ലു​​​ക​​​ള​​​ട​​​ങ്ങു​​​ന്ന 6 പേ​​​ജു​​​ക​​​ള്‍ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നും ഇ​​​തി​​​നി​​​ട​​​യി​​​ല്‍ ന​​​ട​​​ന്ന ഒ​​​രു സം​​​ഭ​​​വ​​​വി​​​കാ​​​സം ഇ​​​ന്ത്യ-​​​യു​​​എ​​​സ് ക​​​രാ​​​റാ​​​ണെ​​​ന്നും പ​​​വ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ല്‍ സൂ​​​ക്ഷ്മ​​​മാ​​​യി വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​വാ​​​ന്‍ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യു​​​ന്ന​​​തെ​​​ന്നും പ​​​വ​​​ന്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വി​​​വാ​​​ദ​​​ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ-​​​വി​​​രു​​​ദ്ധ ക​​​രാ​​​റി​​​നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യോ​​​യെ​​​ന്ന് പ​​​വ​​​ന്‍ എ​​​ക്‌​​​സി​​​ലെ കു​​​റി​​​പ്പി​​​ല്‍ ചോ​​​ദി​​​ച്ചു.

അ​​​തി​​​നി​​​ടെ ഒ​​​രു പേ​​​ര് മ​​​റ​​​ച്ചി​​​ട്ടു​​​ള്ള ഒ​​​രു വ്യ​​​ക്തി 2018 മേ​​​യ് 14ന് ​​​ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​ന് അ​​​യ​​​ച്ച ഒ​​​രു മെ​​​യി​​​ല്‍ എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ലി​​​ലു​​​ണ്ടെ​​​ന്ന് പ​​​വ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ‘ഈ ​​​വേ​​​ന​​​ല്‍ക്കാ​​​ല​​​ത്ത് റോ​​​മി​​​ന​​​ടു​​​ത്തു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ ജ​​​യ്പു​​​രി​​​ലെ മ​​​ഹാ​​​രാ​​​ജാ​​​വി​​​ന്‍റെ ജ​​​ന്മ​​​ദി​​​ന പാ​​​ര്‍ട്ടി ഞാ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.’-​​​എ​​​ന്നാ​​​ണ് എ​​​പ്സ്റ്റീ​​​ന് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന മെ​​​യി​​​ലി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

ഫ​​​യ​​​ലി​​​ല്‍ പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്ന ‘ജ​​​യ്പു​​​രി​​​ലെ മ​​​ഹാ​​​രാ​​​ജാ​​​വ്’രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ജെ​​​പി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ദി​​​യ കു​​​മാ​​​രി​​​യു​​​ടെ മ​​​ക​​​ന്‍ സ​​​വാ​​​യ് പ​​​ദ്മ​​​നാ​​​ഭ് സിം​​​ഗാ​​​ണെ​​​ന്ന് പ​​​വ​​​ന്‍ ഖേ​​​ര ആ​​​രോ​​​പി​​​ച്ചു. 2018ല്‍ ​​​റോ​​​മി​​​ല്‍ ന​​​ട​​​ന്ന സ​​​വാ​​​യി​​​യു​​​ടെ ആ​​​ര്‍ഭാ​​​ട​​​മാ​​​യ ജ​​​ന്മ​​​ദി​​​ന ആ​​​ഘോ​​​ഷം പ​​​ബ്ലി​​​ക് ഡൊ​​​മെ​​​യ്‌​​​നി​​​ല്‍ ഇ​​​തി​​​നോ​​​ട​​​കം ല​​​ഭ്യ​​​മാ​​​ണെ​​​ന്നും പ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

Up